ഉരുള്‍പൊട്ടലിലും പേമാരിയിലും നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് താങ്ങായി സംസ്ഥാന സര്‍ക്കാര്‍

കഴിഞ്ഞവര്‍ഷം കേരളത്തെ പിടിച്ചുലച്ച ഉരുള്‍പൊട്ടലിലും പേമാരിയിലും നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് താങ്ങായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് മാസംകൊണ്ട് വിതരണം ചെയ്തത് 541,31,70,400 രൂപ. ഇതില്‍ 217,99,50,400 രൂപ വീടുകള്‍ക്കുള്ള നഷ്ടപരിഹാരവും 295,60,20,000 രൂപ ക്യാമ്പുകളില്‍ താമസിച്ചവര്‍ക്കുള്ള ദുരിതാശ്വാസ സഹായവുമാണ്.

മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വാങ്ങാന്‍ 27,72,00000 കോടി അനുവദിച്ചിട്ടുണ്ട്. ട്രഷറിയില്‍നിന്ന് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും (സിഎംഡിആര്‍എഫ്) സംസ്ഥാന ദുരന്ത ദുരിതാശ്വാസ നിധിയില്‍ (എസ്ഡിആര്‍എഫ്) നിന്നുമാണ് പണം നല്‍കിയത്.

കഴിഞ്ഞ ആഗസ്ത് അവസാനമാണ് രണ്ടാം പ്രളയമെന്ന് വിശേഷിപ്പിക്കുന്ന കനത്ത പേമാരിയും ഉരുള്‍പൊട്ടലുമുണ്ടായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here