തിരുവനന്തപുരത്ത് മദ്യലഹരിയില്‍ സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ചു; നടി ചിത്രലേഖ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയല്‍ നടി ചിത്രലേഖ അറസ്റ്റില്‍.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നേമം പൂഴിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്.

പൊങ്കാലയ്ക്ക് സാധനങ്ങളുമായി വരികയായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളിലാണ് ചിത്രലേഖയുടെ കാറിടിച്ചത്. അപകടത്തില്‍ നാല് സ്ത്രീകള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചിത്രലേഖ കാറില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത രീതിയില്‍ മദ്യപിച്ചിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News