കോവിഡ് 19: പത്തനംതിട്ടയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണം, ഉത്സവങ്ങള്‍ക്ക് വിലക്ക്

പത്തനംതിട്ട: കോവിഡ് 19 പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മുസ്ലീം പള്ളികളില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണമെന്നും കളക്ടറുടെ നിര്‍ദേശം.

പത്തനംതിട്ട ജില്ലയില്‍ വരും ദിവസങ്ങളില്‍ മതപരമായ ആഘോഷ ചടങ്ങുകള്‍ ആണ് നടക്കുക. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിവിധ മത നേതാക്കളുടെ യോഗം യോഗം ചേര്‍ന്നത്. ഇതുവരെ സ്വീകരിച്ച മുന്‍കരുതലുകളും നടപടികളും യോഗത്തില്‍ വിശദീകരിച്ചു.

പൊതുയിടങ്ങളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ കളക്ടര്‍ പിബി നൂഹ് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ വാര്‍ഷികങ്ങളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. ഓമല്ലൂര്‍ വയല്‍ വാണിഭം റദ്ദാക്കി. ശവസംസ്‌കാര ചടങ്ങുകളില്‍ ആളുകളെ പരമവധി കുറയ്ക്കണം.

മുസ്ലീംപള്ളികളില്‍ പൊതുയിടങ്ങളില്‍ ദേഹശുദ്ധി വരുത്തുന്നത് ഒഴിവാക്കണം. വിവാഹ ചടങ്ങുകള്‍ മാറ്റിവയ്ക്കണം. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണം.രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ഒഴിവാക്കണമെന്നും നിര്‍ദേശം.

യോഗത്തില്‍ മികച്ച പ്രതികരണമാണ് വിവിധ മതനേതാക്കള്‍ നല്‍കിയത്. അതേസമയം നാളെ പരീക്ഷകള്‍ ആരംഭിക്കുന്നതാണ് മറ്റൊരു വെല്ലുവിളി. പരീക്ഷകള്‍ മാറ്റിവെക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. പ്രൈമറി, സെക്കന്‍ഡറി തലത്തില്‍ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളെ പ്രത്യേകം പരീക്ഷ എഴുതിക്കാനാണ് തീരുമാനം.

വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തെ നടപടികള്‍ ബാധിക്കില്ലെന്നും ജില്ലാ ഭരണകൂടം ഉറപ്പു നല്‍കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel