കൊറോണ: ഇടുക്കിയില്‍ മുന്‍കരുതലുകള്‍ ഊര്‍ജിതമാക്കി; വിനോദ സഞ്ചാരികള്‍ക്ക് പതിനഞ്ച് ദിവസത്തേയ്ക്ക് നിയന്ത്രണം

ഇടുക്കി: കൊറോണ വൈറസ് ബാധയ്ക്കെതിരെ ഇടുക്കി ജില്ലയില്‍ മുന്‍കരുതലുകള്‍ ഊര്‍ജിതമാക്കി. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. നിലവില്‍ ഒരു തരത്തിലുമുള്ള പരിഭ്രാന്തിക്കും ഇടയില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി.

ജില്ലയില്‍ ഇപ്പോള്‍ 28 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ ഒരു ഉത്തരേന്ത്യക്കാരന്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നുണ്ടെന്നും ആര്‍ക്കും തന്നെ കൊറൊണ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും കലക്ടര്‍ അറിയിച്ചു.

ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ക്ക് പതിനഞ്ച് ദിവസത്തേയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും സഞ്ചാരികളുടെ പുതിയ ബുക്കിങ് സ്വീകരിക്കരുതെന്ന് ഹോട്ടല്‍, റിസോര്‍ട്ട് ഉടമകള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും കലക്ടര്‍ വ്യക്തമാക്കി. യോഗത്തില്‍ എം പി അഡ്വ ഡീന്‍ കുര്യാക്കോസ്, ഡിഎംഒ എന്‍ പ്രിയ, ജില്ലാ പോലീസ് മേധാവി പി.കെ മധു തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News