‘കോവിഡ് 19 തടയുന്നതിന് കൂട്ടായ്മകള്‍ ഒഴിവാക്കലാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം’; കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ ന്റെ റിലീസ് മാറ്റിവയ്ക്കുന്നതായി ടൊവീനോ

കൊച്ചി: കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി തന്റെ പുതിയ സിനിമയായ’ കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ ന്റെ റിലീസ് മാറ്റിവയ്ക്കുകയാണെന്ന് ചിത്രത്തിലെ നായകന്‍ ടൊവിനോ തോമസ്. ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങള്‍ക്കു ഈ സിനിമ.

പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്ന് തിരിച്ചറിയുന്നുവെന്നും ടൊവിനോ പറഞ്ഞു

‘നിപ്പയെ ചെറുത്ത് തോല്‍പ്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം’; ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here