ഇറാനില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍; കന്യാകുമാരി സ്വദേശിയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

ഇറാനില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍. വിഷയം മൊബൈലില്‍ പകര്‍ത്തിയ മലയാളികളായ തൊഴിലാളികളുടെ ഫോണ്‍ സ്‌പോണ്‍സര്‍ പിടിച്ചുവാങ്ങി. വാക്കേറ്റത്തെ തുടര്‍ന്ന് കന്യാകുമാരി സ്വദേശിയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏറെ നാളുകളായി കൊറോണാ ഭീതിമൂലം ഇറാനില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു കേരളത്തില്‍ നിന്നും കന്യാകുമാരിയില്‍ നിന്നും ഇറാനിലേക്ക് പോയ സംഘം. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ സമാനമായ അവസ്ഥയിലുള്ള വരുമായി ചേര്‍ന്ന് തങ്ങളുടെ ദുരവസ്ഥകള്‍ പറയുന്ന ദൃശ്യം ചിത്രീകരിച്ചത്.

ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതു കണ്ട സ്‌പോണ്‍സര്‍ സംഘത്തിലുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങുകയായിരുന്നു. തുടര്‍ന്ന് കന്യാകുമാരി മണക്കുടി സ്വദേശി സെല്‍വരാജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്യാംപുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് സ്‌പോണ്‍സര്‍ സംഘത്തോട് നിര്‍ദേശിക്കുന്നത്.

എന്നല്‍ സംഘത്തിനാവശ്യമായ ഭക്ഷണമോ വെള്ളമോ ലഭ്യമാക്കാനുള്ള യാതൊരു നടപടിയും സ്‌പോണ്‍സറുടേ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും സംഘം ആരോപിക്കുന്നു. നൂറിലധകം മലയാളികള്‍ ഇറാനില്‍ സമാനമായ അവസ്ഥിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. നാലുമാസം മുന്‍പാണ് ഇവര്‍ മത്സ്യബന്ധന വിസയില്‍ ദുബായിയിലേയ്ക്ക് പോകുന്നത്.

പിന്നീട് മത്സ്യബന്ധന വിസയില്‍ ഇറാനിലേയ്ക്കു പോവുകയായിരുന്നു. ഇറാനില്‍ മത്സ്യ ബന്ധനം നടത്തി ദുബായിയിലേയ്ക്ക എത്തിയ്ക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തിരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News