മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി; മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു

മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. മധ്യപ്രദേശ് മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടെ നിര്‍ത്താനാണ് കമല്‍നാഥിന്റെ നീക്കം.

കമല്‍നാഥും ജ്യോതിരാഹിത്യ സിന്ധ്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 19 എംഎല്‍എമാരെ കര്‍ണാടകയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.

ജ്യോതിരാഹിത്യ സിന്ധ്യയെ അനുകൂരലിക്കുന്നവരാണ് 19 എംഎല്‍എമാരും. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് ബിജെപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News