പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ പരിശോധനക്കിടെ ഇറങ്ങി ഓടി

പത്തനംതിട്ട: കൊറോണ വൈറസ് ബാധ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ പരിശോധനയ്ക്കിടെ ഇറങ്ങി ഓടി. തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വെച്ചൂച്ചിറ സ്വദേശിയാണ് രാത്രി രക്തം പരിശോധിക്കുന്നതിനിടെ ഇറങ്ങി ഓടിയത്.

ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് വെച്ചൂച്ചിറ സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു.

വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനായി രാത്രി വീണ്ടും രക്തം പരിശോധിക്കുന്നതിനിടെയാണ് സംഭവം. പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here