ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു

പത്തനംതിട്ടയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരിക്കെ ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു.

ഇയാളെ വീട്ടില്‍ നിന്നുമാണ് ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചത്. രോഗ ബാധ സ്ഥിരീകരിക്കുന്നതിനായി രാത്രി വീണ്ടും രക്തപരിശോധന നടത്തുന്നതിനിടെയാണ് ഇയാല്‍ ഇറങ്ങിയോടിയത്.

തുടര്‍ന്ന് ഇയാള്‍ക്കായി ഇന്നലെ തന്നെ പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. അതേസമയം കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട കോട്ടയം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലകളില്‍ പൊതുപരുപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here