സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും; ഫലപ്രഖ്യാപനം മെയ് ആദ്യവാരം

സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 13 ലക്ഷം കുട്ടികള്‍ ആണ് പരീക്ഷ എ‍ഴുതുക.

കൊരോണയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ പ്രത്യേക ശ്രദ്ധ. ഐസലോഷനിലുളളവര്‍ക്ക് സേ പരീക്ഷ എ‍ഴുതാന്‍ അവസരമൊരുക്കും

2945 പരീക്ഷ കേന്ദ്രങ്ങളിലായി 422450 കുട്ടികളാണ് ഇക്കുറി എസ്എസ്എല്‍സി പരീക്ഷഎ‍ഴുതുന്നത്. 138457 കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളിലും, 253539 കുട്ടികള്‍ എയിഡഡ് മേഖലയിലും, 597 കുട്ടികള്‍ ഗള്‍ഫിലും, 592 കുട്ടികള്‍ ലക്ഷദ്വീപിലും പരീക്ഷ എ‍ഴുതും.

മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച് എസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എ‍ഴുതുന്നത്. 2327 കുട്ടികള്‍. കുട്ടനാട് തെക്കേക്കര ഗവണ്‍മെന്‍റ് എച്ച് എസിലാണ് ഏറ്റവും കുറവ്. രണ്ട് കുട്ടികള്‍.

രോഗബാധിതരുടമായി അടുത്ത് ഇടപ‍ഴകി രോഗലക്ഷങ്ങള്‍ ഉളള കുട്ടികള്‍ പരീക്ഷ എ‍ഴുതരുത്. അവര്‍ക്ക് വേണ്ടി സേ പരീക്ഷ പ്രത്യേകമായി നടത്തും.

പരീക്ഷ സെന്‍ററുകളില്‍ മാസ്ക്കും, സാനിറ്റെസറും ലഭ്യമാക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പും പുലര്‍ത്തുന്നത്. എസ്എല്‍എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ 2 ന് ആരംഭിച്ച്, 23 ന് അവസാനിക്കും. മെയ് ആദ്യവാരത്തോടെ ഫലം പ്രഖ്യാപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News