കൊറോണ: കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി

കോവിഡ്19 ,വൈറസ് വ്യാപനം തടയുന്നതിനു ഒമാന്‍, ബഹ്‌റൈന്‍ ഫ്രാന്‍സ് തുര്‍കി, സ്‌പൈന്‍, ജര്‍മന്‍ രാജ്യങ്ങളിലേക്കു കൂടി താത്കാലികമായി യാത്രാ വിലക്കേര്‍പ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഈരാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്നതിനും ഈ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്കുമുള്ള യാത്രകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യൂഏഇ കുവൈത്, ബഹ്‌റൈന്‍ ലബ്‌നാന്‍ സിറിയ, നോര്‍ത്ത് കൊറിയ, ഈജിപ്ത് ഇറ്റലി ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിനും തിരിച്ചും വിലക്കേര്‌പ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചിരുന്നു.

ഈ രാജ്യങ്ങളിലേക്കു വിമാന, കപ്പല്‍ സര്‍വീസുകള്‍ നിറുത്തി വെച്ചതായി മന്ത്രാലയം അറിയിച്ചു.എന്നാല്‍ ചരക്ക്, വാണിജ്യ യാത്ര സംവിധാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here