പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍; പരീക്ഷയെ‍ഴുതാന്‍ രണ്ടുപേര്‍ക്ക് പ്രത്യേക ക്രമീകരണം

പത്തനംതിട്ട: പത്തനംതിട്ടയിൽ കൊറോണ രോഗം സ്‌ഥിരീകരിച്ച ആളുമായി ഇടപഴകിയ 2 വയസുള്ള കുട്ടിയെ ഐസൊലേഷൻ വർഡിലേക്ക്‌ മാറ്റി. നിലവിൽ പത്തനംതിട്ടയിൽ 5 പേരാണ്‌ നിരീക്ഷണത്തിൽ ഉള്ളത്‌.

ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന്‌ പേർക്കും ഇവരുമായി ഇടപഴകിയ രണ്ട്‌ കുടുംബാംഗങ്ങൾക്കുമാണ്‌ കൊവിഡ് 19 സ്‌ഥിരീകരിച്ചിട്ടുള്ളത്‌. അതേസമയം രോഗം സ്‌ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. പരീക്ഷയെഴുതുന്നതിനായി പ്രത്യേക മുറിയും നിരീക്ഷണവും ഉണ്ടാകും. ഇവർക്കായി പ്രത്യേക യാത്രാ സൗകര്യം നൽകും.

സംസ്ഥാനത്ത് എസ്എസ്എൽസി – ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരാതിരിക്കാനാണ് മുന്ന‍കരുതല്‍ നടപടി.കനത്ത ജാഗ്രതയിലാണ് സംസഥാനത്തെങ്ങും പരീക്ഷകള്‍ നടത്തുന്നത്.

പത്തനംതിട്ടയിൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കൽ ഇന്നത്തോടെ പൂർത്തിയാക്കും. പ്രാഥമിക സമ്പർക്ക പട്ടിക 75 ശതമാനം പൂ‍ർത്തിയായി.

ഇവരുമായി ഇടപഴകിയ 733 പേരെ തിരിച്ചറിഞ്ഞു. 2 മെഡിക്കൽ സംഘങ്ങൾ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും 4 സംഘങ്ങൾ വീടുകൾ കേന്ദ്രീകരിച്ചുമാണ് പ്രവർത്തിക്കുന്നത്.

2 സംഘങ്ങൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കും.19 പേരുടെ സാംപിൾ പരിശോധനാ ഫലം വരാനുണ്ട്. രോഗം സ്‌ഥിരീകരിച്ച റാന്നിയിൽ അധികൃതർ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here