കൊറോണ; ‘വ്യാജ’നില്‍ വീഴരുത്

ക്ലോറിനോ ആല്‍ക്കഹോളിനോ കോവിഡ്-19നെ ഇല്ലാതാക്കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവ രണ്ടും കോവിഡിനെ പ്രതിരോധിക്കുമെന്ന വ്യാജപ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. ശരീരത്തില്‍ ക്ലോറിനോ, ആല്‍ക്കഹോളോ സ്പ്രേ ചെയ്താന്‍ വൈറസിന് ഒന്നും സംഭവിക്കില്ല.

ഇവ വേണമെങ്കില്‍ അണുനാശിനിയായി ഉപയോഗിക്കാം-ആരോഗ്യവകുപ്പ് വ്യക്തമാക്കി. വ്യാജ പ്രചാരണത്തിനായി ആല്‍ക്കഹോള്‍മുതല്‍ സലൈന്‍ തുള്ളിമരുന്നുവരെ ആയുധമാവുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. ഇതുംകൂടി കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ജീവന്‍ രക്ഷിക്കാന്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കാനും അഭ്യര്‍ഥിച്ചു.

സ്ഥിരമായി മൂക്കില്‍ ഒഴിക്കുന്ന സലൈന്‍ തുള്ളിമരുന്ന് കോവിഡിനെ തടയില്ല. സാധാരണ ജലദോഷമുള്ളവര്‍ക്ക് ചെറിയ രീതിയില്‍ പ്രയോജനം ചെയ്യും. തൊണ്ട ഇടയ്ക്കിടെ നനയ്ക്കുന്നതും വെള്ളം കുടിക്കുന്നതും വൈറസ് ബാധ തടയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here