കാരശ്ശേരിയില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തനിലയില്‍

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയില്‍ വവ്വാലുകളെ വ്യാപകമായ രീതിയില്‍ ചത്തനിലയില്‍ കണ്ടെത്തി.

കാരമൂല സുബുലുല്‍ ഹുദാ മദ്രസയുടെ മുന്‍പിലെ മരത്തില്‍ താമസിക്കുന്ന വവ്വാലുകളെയാണ് ഇന്ന് രാവിലെ നാട്ടുകാര്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.

കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. വവ്വാലുകളെ ചത്തനിലയില്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും ഉണ്ട്.

ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും നാട്ടുകാര്‍ വിവരം അറിയിച്ചിട്ടുണ്ട്. സംഭവം പക്ഷിപ്പനി ആണോ എന്ന് പരിശോധിച്ച് ആശങ്ക അകറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കൊടിയത്തൂരില്‍ അടക്കം പക്ഷിപ്പനി പകര്‍ന്നത് ദേശാടനപ്പക്ഷികളിലൂടെ ആണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും. അതിനാല്‍ നാട്ടുകാരുടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News