മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍

ദില്ലി: ദില്ലിയില്‍ മലയാളി വീട്ടമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

കൊച്ചി സ്വദേശിനി സുമിത വത്സ്യ (63), മകള്‍ സ്മൃത വത്സ്യ (26) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്മൃതയുടെ സുഹൃത്ത് വിനയിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ വീട്ടുജോലിക്കാരിയാണ് ഇരുവരെയും വസുന്ധര എന്‍ക്ലേവിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയായ സുമിതയും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിക്കാരിയായ മകള്‍ സ്മൃതയും ഫ്‌ളാറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

സ്മൃതയും വിനയിയും പ്രണയത്തിലായിരുന്നെന്നും അടുത്തിടെ ബന്ധം വേര്‍പിരിഞ്ഞിരുന്നതായും സ്മൃതയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
പ്രണയത്തില്‍നിന്ന് പിന്‍മാറിയതിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിനയിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News