കൊറോണ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സര്‍ക്കാര്‍; പൊതുപരിപാടികള്‍ നിയന്ത്രിക്കും; ഏഴാം ക്ലാസുവരെ അവധി; പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ

തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാനത്താകെ പൊതുപരിപാടികള്‍ നിയന്ത്രിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു. മാര്‍ച്ച് മാസത്തെ പരിപാടികള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല. 8, 9, 10 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

സംസ്ഥാനമാകെ അതീവ ജാഗ്രത പുലര്‍ത്താനും തീരുമാനമായി. സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചു.

അതേസമയം, വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

രോഗം സംശയിക്കുന്ന 807 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News