ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു

ദില്ലി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.

കോണ്‍ഗ്രസിന്റെ 14 വിമത എംഎല്‍എമാരും രാജിക്കത്ത് നല്‍കി. ഇതോടെ കമല്‍നാഥ് സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലായി. സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. കഴിഞ്ഞ 18 വര്‍ഷമായി കോണ്‍ഗ്രസിലുണ്ടായിരുന്ന താന്‍ പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത ആളായി അറിയപ്പെടുന്ന സിന്ധ്യ, മുന്‍ കേന്ദ്രമന്ത്രിയും മധ്യപ്രദേശിലെ ജനകീയ കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്. സിന്ധ്യക്കൊപ്പമുള്ള എംഎല്‍എമാര്‍ ബംഗളൂരുവിലെ അജ്ഞാതകേന്ദ്രത്തിലാണ്. ഇവരെ ബന്ധപ്പെടാന്‍ ഇതുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

230 അംഗ നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസിന് 114ഉം ബിജെപിക്ക് 107 ഉം എംഎല്‍എമാരാണുള്ളത്. നാല് സ്വതന്ത്രരുടെയും രണ്ട് ബിഎസ്പി അംഗങ്ങളുടെയും ഒരു എസ്പി അംഗത്തിന്റെയും പിന്തുണയിലാണ് കമല്‍നാഥ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News