കൊറോണ: നാട്ടിലെത്തിയവര്‍ കുടുങ്ങി; പ്രവാസികള്‍ ആശങ്കയില്‍

ഗള്‍ഫ് നാടുകളില്‍നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇങ്ങനെയൊരു ദുരിതം വരുമെന്ന് പ്രവാസികളാരും ഓര്‍ത്തില്ല. കൊറോണ (കോവിഡ് 19) ഭീതിയെത്തുടര്‍ന്ന് യുഎഇ വഴി സൗദിയിലേക്കുള്ള വിമാനങ്ങളും നിരോധിച്ചതോടെ കരിപ്പൂരില്‍ 120 യാത്രക്കാരെ തിരിച്ചയച്ചു.

സൗദി സര്‍ക്കാരാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍നിന്നുള്ള യാത്രക്കാരെ വിലക്ക് സാരമായി ബാധിക്കും. ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ ഇവൈ 257 കരിപ്പൂര്‍ അബുദാബി ജിദ്ദ വിമാനത്തില്‍ യാത്രചെയ്യാനെത്തിയ 120 യാത്രക്കാരെയാണ് കരിപ്പൂരില്‍നിന്ന് മടക്കിയത്. തിരുവനന്തപുരം, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് സൗദിയിലേക്ക് യാത്രചെയ്യേണ്ട യാത്രക്കാരെയും സൗദി വിലക്ക് ബാധിച്ചു.

ഖത്തര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരെയും ഖത്തറില്‍ തടഞ്ഞു. കരിപ്പൂര്‍ ഖത്തര്‍ എയര്‍വേയ്‌സിലെ 105 യാത്രക്കാര്‍ ഉള്‍പ്പെടെ ഖത്തറിലെത്തിയ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News