കോവിഡ് 19 ഭീതിയില്‍ കൂപ്പുകുത്തി ഓഹരിവിപണി

കോവിഡ്-19ന് പിന്നാലെയുള്ള അസംസ്‌കൃത എണ്ണവിലയിടിവും യെസ് ബാങ്ക് പ്രതിസന്ധിയും രാജ്യത്തെ ഓഹരിവിപണിയെ തകര്‍ത്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്. നിക്ഷേപകരുടെ ഏഴുലക്ഷം കോടി രൂപ ഒറ്റദിവസം ഒലിച്ചുപോയി.

നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വിറ്റഴിക്കാന്‍ തുടങ്ങിയതോടെ ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലായി. സെന്‍സെക്‌സ് 1941 പോയിന്റ് നഷ്ടത്തില്‍ 35634 പോയിന്റിലും നിഫ്റ്റി 546 പോയിന്റ് നഷ്ടത്തില്‍ 10443 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 2,467 പോയിന്റും നിഫ്റ്റി 700 പോയിന്റും ഇടിഞ്ഞിരുന്നു.

2015 ആഗസ്ത് 24ന് 1624.5 പോയിന്റ് ഇടിഞ്ഞതാണ് സെന്‍സെക്സിന് ഇതിനുമുമ്പുണ്ടായ വലിയ തകര്‍ച്ച. 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിവസനഷ്ടത്തിനാണ് ഓഹരിവിപണി സാക്ഷ്യം വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here