100 ലേറെ രാജ്യങ്ങള്‍; 1.10 ലക്ഷത്തിലധികം രോഗികള്‍

ലോകത്താകെ നൂറിലേറെ രാജ്യങ്ങളിലായി 1.10 ലക്ഷത്തിലധികം ആളുകള്‍ക്ക് ബോധിച്ച കോവിഡ്-19 യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളിലുമെത്തി. സൈപ്രസില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ഇയുവിലെ 27 രാജ്യങ്ങളും കോവിഡിന്റെ പിടിയിലായത്.

ലോകത്താകെ നാലായിരത്തിനടുത്ത് ആളുകളുടെ മരണത്തിനിടയാക്കിയ രോഗത്തിനെതിരെ ഏകോപിതമായ പ്രവര്‍ത്തനത്തിന് ചൊവ്വാഴ്ച ഇയു നേതാക്കളുടെ അടിയന്തര വീഡിയോ കോണ്‍ഫറന്‍സ് ചേരും.

ഇയുവിലെ വലിയ രാജ്യങ്ങളായ ജര്‍മനിയും ഫ്രാന്‍സും ചികിത്സാ സാമഗ്രികളുടെ കയറ്റുമതി നിരോധിച്ച് സ്വന്തം കാര്യം മാത്രം നോക്കുന്നതായി ചെറുരാജ്യങ്ങള്‍ ആക്ഷേപമുന്നയിക്കുന്ന സാഹചര്യത്തിലാണിത്. 1112 പേര്‍ക്ക് രോഗം ബാധിച്ച ജര്‍മനിയില്‍ ആദ്യമരണം തിങ്കളാഴ്ചയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News