ആറ് പേര്‍ക്ക് കൂടി കൊറോണ; രോഗം ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി ബന്ധപ്പെട്ടവര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഈ ആറ് പേരും. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുബത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പോയ രണ്ട് പേര്‍ക്കും, വീട്ടിലെ പ്രായമായ അച്ഛനും അമ്മക്കും, കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ അച്ഛനും അമ്മയും അടക്കം നാല് പേര്‍ കോട്ടയത്താണ് ചികിത്സയിലുള്ളത്. റാന്നി സ്വദേശികളായ രണ്ട് പേര്‍ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്.

ഇതോടെ, സംസ്ഥാനത്ത് നിലവില്‍ 12 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 149 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News