വിദ്യാര്‍ഥികള്‍ പരീക്ഷാഹാളുകളിലേക്ക്; പ്രത്യേകം ജാഗ്രത പാലിക്കണം

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്നാരംഭിക്കും. 13.7 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷാ ഹാളുകളിലേക്ക് എത്തുന്നത്. ആദ്യമായാണ് മൂന്ന് വിഭാഗത്തിലേയും പരീക്ഷകള്‍ രാവിലെ ഒരേ സമയം നടത്തുന്നത്.

പരീക്ഷാ നടത്തിപ്പിന് തടസമാവും വിധം വിദ്യാര്‍ഥികള്‍ക്ക് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാലാണ് പരീക്ഷയുമായി മുന്നോട്ട് പോവുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു.

എല്ലാ സ്‌കൂളുകള്‍ക്കും കൊറോണയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ പ്രത്യേകം ജാഗ്രത പാലിക്കും. ഒന്‍പതാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം എടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. അതേസമയം കോവിഡ്-19′ കാരണം എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News