മാസ്‌കുകള്‍ക്ക് അമിതവില; സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: മാസ്‌ക്കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ റെയ്ഡ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടി കൈക്കൊള്ളാന്‍ ഡ്രഗ്സ് കണ്‍ട്രോര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്‌ക്കുകള്‍ക്കും സാനിറ്ററൈസറുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതായുള്ള വിവരം ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഔഷധ വ്യാപാര രംഗത്ത് ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ആയതിനാല്‍ സംസ്ഥാനത്തെ എല്ലാ ഔഷധവ്യാപര സ്ഥാപനങ്ങളും നീതിയുക്തമായ രീതിയില്‍ വിപണനം നടത്തുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News