കുവൈത്തില്‍ നാല് പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതര്‍ 69

കുവൈത്തില്‍ ഇന്ന് പുതിയ നാല് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു.
ഇതോടെ രോഗ ബാധിതരുടെ എണ്ണം 69 ആയി.

കുവൈത്തിലെ അല്‍ ജാബര്‍ ആശുപത്രിയില്‍ 64 പേര്‍ ആണ് ചികില്‍സയില്‍ കഴിയുന്നത്.
ഇതില്‍ 3 പേരുടെ നിലഗുരുതരമാണ്.

അതേസമയം, നേരത്തെ അസുഖബാധിതനായ രണ്ടു പേര് രോഗമുക്തി നേടിയിട്ടുണ്ടെന്നു മന്ത്രാലയം അറിയിച്ചു.

831 പേര്‍ നിരീക്ഷണത്തിലാണുള്ളത്. ഖൈറന്‍ റിസോര്‍ട്ടില്‍ 580 പേരും ജോഹാന്‍ റിസോര്‍ട്ടില്‍ 105 പേരും അല്‍ കൂത്ത് ബീച്ച്‌ഹോട്ടലില്‍ 146 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News