ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ജര്‍മന്‍ ക്ലബ് ആര്‍ ബി ലൈപ്‌സിഷ് ടോട്ടന്‍ ഹാമിനയെും സ്പാനിഷ് ടീം വലന്‍സിയ ഇറ്റാലിയന്‍ ക്ലബ് അറ്റ്‌ലാന്റയെയും നേരിടും. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായ ടോട്ടന്‍ഹാമിനും ലാ ലിഗ വമ്പന്‍മാരായ വലന്‍സിയക്കും ജീവന്‍മരണ പോരാട്ടമാണിന്ന്.

ആദ്യ പാദം തോറ്റ രണ്ടു ടീമുകള്‍ക്കും അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ എതിരാളികള്‍ക്കെതിരെ വെറും ജയം മാത്രം പോരാ, വന്‍ മാര്‍ജിനില്‍തന്നെ വിജയം വേണമെന്നഅനിവാര്യമാണ്.

ജര്‍മനിയിലെ റെഡ്ബുള്‍ അറീനയില്‍ ലൈപ്‌സിഷ് സ്വന്തം തട്ടകത്തിലാണ് ടോട്ടന്‍ഹാമിനെ നേരിടുക. എവേ ഗോളിന്റെ ആനുകൂല്യവും ലൈപ്‌സിഷിനുണ്ട്.

അതേ സമയം, ആദ്യ പാദത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ തോല്‍വിയുടെ ക്ഷീണത്തിലാണ് വലന്‍സിയ. നിലവിലെ ഫോം പരിഗണിച്ചാല്‍ ഇറ്റാലിയന്‍ ക്ലബിനെ വീഴ്ത്താന്‍ വലന്‍സിയക്കു നന്നായി വിയര്‍ക്കേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News