നിയമപരമായ നടപടി സ്വീകരിക്കും: ഷിനു ശ്യാമളനെതിരെ തൃശൂര്‍ ഡിഎംഒ

തൃശൂര്‍: ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ തൃശൂര്‍ ഡിഎംഒ രംഗത്ത്.

അപകീര്‍ത്തികരമായ വാര്‍ത്തയാണ് ഷിനു ശ്യാമളന്‍ പ്രചരിപ്പിച്ചതെന്നും ഷിനുവിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും തൃശൂര്‍ ഡിഎംഒ അറിയിച്ചു.

ഷിനു പറഞ്ഞ രോഗി നേരത്തെ തന്നെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ആളാണ്. അവര്‍ ആരോഗ്യ പ്രവര്‍ത്തകരെ മോശമായി ചിത്രീകരിച്ചു.
ഡോക്ടര്‍മാര്‍ മുന്നിലെത്തുന്ന രോഗികളെ ഭയപ്പെടുത്തുകയല്ല വേണ്ടതെന്നും ഡിഎംഒ പറഞ്ഞു.

സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News