നടന്നു പോയ വിദ്യാര്‍ഥിനികളെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചു; വിഡിയോ

ആലപ്പുഴ: പൂച്ചാക്കലില്‍ പാഞ്ഞെത്തിയ കാര്‍ വിദ്യാര്‍ഥിനികളെ ഇടിച്ച് തെറിപ്പിച്ചു. മൂന്ന് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെയാണ് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം.

കാര്‍ ആദ്യം ഇടിച്ചത്ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകന്‍ വേദവിനെയുമാണ് . അതിനു ശേഷം ചന്ദന, അര്‍ച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിച്ചു. രണ്ടുപേര്‍ കനാലിലേക്കാണു വീണത്.

അതിനു ശേഷം സൈക്കിളില്‍ പോയ അനഘ എന്ന വിദ്യാര്‍ഥിനിയെ ഇടിച്ചു. തുടര്‍ന്നു പോസ്റ്റില്‍ ഇടിച്ചാണു കാര്‍ നിന്നത്. കാര്‍ ഓടിച്ച അസ്‌ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു.

ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. കാര്‍ അമിത വേഗത്തിലായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News