നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ്സ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ്സ് സമരം മാറ്റിവെച്ചു. കോവിഡ് 19 ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ഗതാഗത മന്ത്രിയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് സമരം മാറ്റിവെയ്ക്കുന്നതെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

സ്വകാര്യ ബസ്സ് മേഖലയിലെ 13 സംഘടനാ പ്രതിനിധികള്‍ പാലക്കാട് ചേര്‍ന്ന യോഗത്തിന് ശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനം കടുത്ത ജാഗ്രത പാലിക്കുന്ന ഈ ഘട്ടത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി സംയുക്ത സമരസമിതിക്ക് കത്ത് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel