മുഖ്യമന്ത്രിക്ക് വീണ്ടും വധഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും വീണ്ടും വധഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി ഓഫിസിലാണ് വീണ്ടും ഭീഷണി കത്ത് എത്തിയത്. ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിക്കും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിക്കും വധഭീഷണി ഉയരുന്നത്

മുഖ്യമന്ത്രി പിണറായി വിജയനേയും, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനേയും വധിക്കുമെന്നാണ് ഭീഷണി കത്തിന്റെ ഉളളടക്കം. കഴിഞ്ഞ തവണത്തെ കത്ത് പോലീസിന് കൈമാറിയാതായി അറിഞ്ഞുവെന്നും അത് കൊണ്ടൊന്നും വധോധ്യമത്തില്‍ നിന്നും പിന്‍മാറില്ലെന്നും ഭീഷണി കത്തില്‍ മുന്നറിപ്പ് നല്‍കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച്ച വന്ന ഭീഷണി കത്തിലെ അതേ കൈപട തന്നയാണ് ഇത്തവണത്തെ കത്തിലും ഉളളത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി ഓഫീസില്‍ ലഭിച്ച കത്ത് പോലീസിന് കൈമാറി. കഴിഞ്ഞ ആഴ്ച്ച ലഭിച്ച കത്ത് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കൈമാറി അതില്‍ അന്വേഷണം നടന്ന് വരികയാണ് .

എസ്ഡിപിഐയെ വിമര്‍ശിച്ചതിനാണ് മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്നും കമാല്‍പാഷയെ വിമര്‍ശിച്ചതിനാണ് എ എ റഹീമിനെ കൊല്ലമെന്നുമായിരുന്നു ഭീഷണികത്തിന്റെ ഉളളടക്കം. തുടര്‍ച്ചയായി ഭീഷണി കത്ത് വരുന്നത് പോലീസും ഗൗരവമായി എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here