കൊറോണ: ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടം

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന സ്ഥാനം റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടമായി.

ചൈനീസ് കോടീശ്വരനും ആലിബാബ ഉടമയുമായ ജാക്ക് മാ, മുകേഷിനെ തള്ളി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായി.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ നഷ്ടമാണ് മുകേഷ് അംബാനിക്ക് തിരിച്ചടിയായത്.

ഒറ്റ ദിവസം 580 കോടി ഡോളറാണ് (43,000 കോടി ഇന്ത്യന്‍ രൂപ) മുകേഷിന് നഷ്ടമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 12 ശതമാനമാണ് ഇടിഞ്ഞതെന്ന് ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായാണ് ജാക് മാ മുന്നിലെത്തിയത്. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില തിങ്കളാഴ്ച മാത്രം 12 ശതമാനമാണ് ഇടിഞ്ഞത്. 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണിതെന്ന് സാമ്പത്തികവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel