ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടച്ചിടുമോ? സത്യം ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരവധി വ്യാജ വര്‍ത്തകളും സന്ദേശങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. അതിലൊന്നാണ് മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്നുള്ളത്.

നിലവില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി ഭാഗത്തെ ചില ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. അല്ലാത്ത തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ എംഡി സപ്ര്ജന്‍ കുമാര്‍ പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി. മൂന്നുപേര്‍ അറസ്റ്റിലും ആയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂര്‍ സിറ്റിയിലെ കുന്നംകുളം, കണ്ണൂരിലെ പരിയാരം, ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ കാളിയാര്‍, കോഴിക്കോട് റൂറലിലെ കാക്കൂര്‍, വയനാട്ടിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുന്നംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രവീഷ് ലാല്‍, മുഹമ്മദ് അനസ് എന്നിവരും ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ സുകുമാരന്‍ എന്നയാളും വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ ഹാരിസ് ഈന്തന്‍ എന്നയാളുമാണ് അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News