കൊറോണയെ നേരിടാന്‍ സജ്ജമായി കൊല്ലം; ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കി

കൊല്ലം: കൊറോണയെ നേരിടാന്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 680 ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. രണ്ട് പ്ലാനുകള്‍ പ്രകാരമാണ് ജില്ലയില്‍ രോഗപ്രതിരോധം നടപ്പിലാക്കുന്നത്.

കൊല്ലം ജില്ലയിലെ കൊറോണ നോടല്‍ ഓഫീസറുമായ ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോക്ടര്‍ അനുരൂബിന്റേയും കോഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ സന്തോഷ്‌കുമാറിന്റേയും നേതൃത്വത്തിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. കൊറോണ വൈറസ് എന്നാലെന്ത്, ഈ വൈറസ് ആരില്‍ നിന്ന് മനുഷ്യരില്‍ പകര്‍ന്നു.

ഈ വയറസ് ബാധയുള്ളവരെ എങനെ കണ്ടെത്താം. രോഗം നിര്‍ണ്ണയം എങ്ങനെ, രോഗം പടരാതിരിക്കാന്‍ എന്തുചെയ്യണം, രോഗികളെ എങനെ ചികിത്സിക്കണം, ഐസലേഷന്‍ വാര്‍ഡിലെ രോഗികളെ പരിചരിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍, പേഴ്‌സണല്‍ പ്രിക്ക്വേഷന്‍ ഇക്ക്യുപ്‌മെന്റ് എങ്ങനെ ഉപയോഗിക്കണം എങ്ങനെ ഊരണം ഇങ്ങനെ നീളുന്നു പരിശീലനം.

ലോകാരോഗ്യ സംഘടന കൊറോണക്ക് പുതിയ പേരും നല്‍കി. കൊ.സാര്‍സ്.2 എന്നാണ് കോവിഡ് 19 ന്റെ പുതിയ പേര്.

രോഗത്തെ നേരിടാന്‍ യുക്തിപൂര്‍വ്വമായ മുന്‍കരുതല്‍ നടപടികളാണ് ജില്ലയില്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചത്. പ്ലാന്‍ എ പ്രകാരം, ജില്ലാ ആശുപത്രിയിലെ 20 റൂമും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 40 റൂമും. ഐസലേഷനായി സജ്ജീകരിച്ചപ്പോള്‍, പ്ലാന്‍. ബി പ്രകാരം, രോഗം കൂടുതല്‍പേരിലേക്ക് വ്യാപിച്ചാല്‍ അത് നേരിടാന്‍ സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തി.

ട്രാവന്‍കൂര്‍ മെഡിസിറ്റി, അസീസ മെഡിക്കല്‍ കോളേജ്, എന്‍.എസ് സഹകരണ ആശുപത്രികളെയാണ് തെരഞ്ഞെടുത്തത്. ഇനി രോഗം നിയന്ത്രണാതീതമായി പടര്‍ന്നാല്‍ മൂന്നാം പ്ലാന്‍ പ്രകാരം സ്വകാര്യ ഹോട്ടലുകള്‍, പൂട്ടികിടക്കുന്ന കെട്ടിടങ്ങള്‍വരെ രോഗികളുടെ ഐസലേഷന്‍ വാര്‍ഡിനായി ക്രമീകരിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News