ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍

കൊച്ചി: അവധി തീര്‍ന്നതോടെ കോവിഡ് ഭീതിയിലും ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരികെ പോകാന്‍ ശ്രമിക്കുന്ന പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍. സൗദി, കുവൈറ്റ്, തുടങ്ങി ജി സിസി രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒന്നര ലക്ഷം വരെ ഉയര്‍ത്തിയാണ് പകല്‍ കൊള്ള. എയര്‍ ഇന്ത്യ ഉള്‍പ്പെടെ പല അന്താരാഷ്ട്ര സര്‍വ്വീസുകളുടെയും നിരക്ക് പത്തിരട്ടിയോളമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കുള്ള എയര്‍ ഉന്ത്യ ടിക്കറ്റ് നിരക്ക് 1,50000 രൂപ. കുവൈറ്റ്, റിയാദ്, മസ്‌ക്കറ്റ് വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ. സീസണ്‍ സമയത്ത് പോലും പരമാവധി 25000 രൂപ മാത്രം ഉള്ളയിട ത്താണ് വിമാനക്കമ്പനികളുടെ ഈ പകല്‍ കൊള്ള. അവധി തീര്‍ന്നതോടെ തിരികെ ജോലിയില്‍ പ്രവേശിക്കേണ്ട പ്രവാസികളെയാണ് വിമാനക്കമ്പനികള്‍ കോവിഡ് ബാധ മറയാക്കി ചൂഷണം ചെയ്യുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പല സര്‍വീസുകളും വെട്ടിച്ചുരുക്കിയതോടെ ടിക്കറ്റ് നിരക്കിന്റെ പത്തിരട്ടി നല്‍കി ജോലി സംരക്ഷിക്കേണ്ട ബാധ്യതയിലാണ് പ്രവാസികള്‍. ഇത്രയും ഭീമമായ തുക നല്‍കി ടിക്കറ്റ് എടുക്കുന്നവര്‍ക്കാകട്ടെ നിലവിലെ സ്ഥിതിയില്‍ ജിസിസി രാജ്യങ്ങളില്‍ ഇറങ്ങാന്‍ കഴിയുമോയെന്ന ആശങ്കയും ഏറെയാണ്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരെ പിഴിയുന്ന എയര്‍ ഇന്ത്യ അടക്കം വിമാന കമ്പനികളെ നിയന്ത്രിക്കണമെന്ന ആവശ്വമാണ് ഇവര്‍ ഉന്നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News