വിദേശികള്‍ താമസിച്ചിരുന്ന കൊല്ലത്തെ അനധികൃത റിസോര്‍ട്ട് പൂട്ടി; താമസക്കാര്‍ നിരീക്ഷണത്തില്‍

കൊല്ലം: കൊല്ലം ചിറക്കരയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വ്വേദ റിസോര്‍ട്ട് പൂട്ടി. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുളള വിദേശികള്‍ റിസോര്‍ട്ടില്‍ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റിസോര്‍ട്ടില്‍ വിദേശികള്‍ ഉളള കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നില്ല. 42 ഫ്രഞ്ചുകാരാണ് റിസോര്‍ട്ടില്‍ ഉളളത്. തുടര്‍ന്ന് റിസോര്‍ട്ട് പൂട്ടി താമസക്കാരെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുറത്തുനിന്നുള്ള ആരെയും ഇനി റിസോര്‍ട്ടില്‍ പ്രവേശിപ്പിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News