എംഎന്‍ ഗോവിന്ദന്‍നായരുടെ ഭാര്യ ദേവകി പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന എം എന്‍ ഗോവിന്ദന്‍നായരുടെ ഭാര്യ ദേവകി പണിക്കര്‍ അന്തരിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്നു. 95 വയസായിരുന്നു. ചരിത്രകാരനും നയതന്ത്രജ്ഞനുമായിരുന്ന സര്‍ദാര്‍ കെ എം പണിക്കരുടെ മകളാണ്.

മകള്‍ അംബികാ നായരുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഡല്‍ഹിയില്‍ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News