ചൈന കോവിഡ്‌ 19 അതിജീവനപാതയില്‍

കോവിഡ്‌19 രോഗത്തിന്റെ പിടിയിൽ നിന്ന്‌ ചൈന അതിജീവനത്തിന്റെ പാതയിൽ. രോഗത്തെത്തുടർന്ന്‌ ചൈനയിൽ പൂട്ടിയ പ്രമുഖ കമ്പനിയായ ആപ്പിളിന്റെ 90 ശതമാനം സ്‌റ്റോറുകളും തുറന്നു.രോഗത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന ഹുബെയ്‌ പ്രവിശ്യയിൽ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്കുകൾ നീക്കി. 17 കേസ്‌ മാത്രമാണ്‌ ചൊവ്വാഴ്‌ച ചൈനയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌. മരണസംഖ്യയിലും വലിയ കുറവാണുള്ളത്‌.

കോവിഡ്‌19 ചൈനയിൽ നിയന്ത്രണവിധേയമായതിനാൽ സ്‌റ്റോറുകൾ തുറക്കുമെന്ന്‌ ആപ്പിൾ സിഇഒ ടിം കുക്ക്‌ തന്നെയാണ്‌ പ്രസ്താവനയിൽ പറഞ്ഞത്‌. ചൈനയിലുള്ള ആപ്പിളിന്റെ 42 റീട്ടെയ്‌ൽ സ്‌റ്റോറിൽ 38 എണ്ണവും തുറന്നു. ജനുവരിയിലാണ്‌ ആപ്പിൾ എല്ലാ സ്‌റ്റോറുകളും അടച്ചത്‌.

പ്രഭവകേന്ദ്രമായ വുഹാനടങ്ങുന്ന ഹുബെയ്‌യിൽ രോഗബാധിതരല്ലാത്ത ആളുകൾക്ക്‌ യാത്രാസൗകര്യങ്ങൾ പുനരാരംഭിച്ചു. അഞ്ച്‌ കോടിയിലേറെ ആളുകളാണ്‌ ഇവിടെ നിരീക്ഷണത്തിലുണ്ടായിരുന്നത്‌. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌ ചൊവ്വാഴ്‌ച വുഹാൻ സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here