കോഴഞ്ചേരിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഐസൊലേഷന്‍ വാര്‍ഡില്‍; പുനലൂരിലെ ബന്ധുക്കള്‍ക്ക് കൊറോണയില്ല

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി സമ്പര്‍ക്കത്തിലായിരുന്നത് വഴി കൊവിഡ് 19 ബാധ പകരാന്‍ സാധ്യതയുള്ള രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

കൊറോണ സ്ഥിരീകരിച്ച ഐത്തലയിലെ കുടുംബവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്ന കുടുംബത്തിലെ കുട്ടിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുന്നത്. കുഞ്ഞിന്റെ അമ്മയെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം സന്ദര്‍ശനം നടത്തിയ പുനലൂരിലെ ബന്ധുവീട്ടിലുണ്ടായിരുന്ന 3 പേര്‍ക്കും, ഇവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തി. ഇവരെ ആശുപത്രിയി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കും.

എന്നാല്‍ ആശുപത്രിയില്‍ നിന്ന് വിട്ടാലും 28 ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 6 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News