കോവിഡ്‌- 19 ചികിത്സയ്ക്ക് എച്ച്ഐവി പ്രതിരോധ മരുന്ന്

കോവിഡ്‌- 19 ബാധിച്ച്‌ ജയ്‌പുരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇറ്റലിക്കാരായ ദമ്പതികൾക്ക്‌ എച്ച്‌ഐവി പ്രതിരോധമരുന്ന്‌ നൽകി. രണ്ടാംഘട്ട എച്ച്‌ഐവി പ്രതിരോധമരുന്നുകളായ ലോപിനാവിർ, റിറ്റോണാവിർ എന്നിവയുടെ സംയുക്തമാണ് ഇവര്‍ക്ക് നല്‍കിയത്. രാജ്യത്താദ്യമാണ് ഇത്തരമൊരു പരീക്ഷണം.

ശ്വാസകോശസംബന്ധമായ ഗുരുതരപ്രശ്‌നങ്ങൾ ഉണ്ടായതോടെയാണ്‌ രോഗികളുടെ അനുവാദത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ മരുന്ന് നല്‍കിയതെന്ന് എസ്‌എംഎസ്‌ ആശുപത്രി മെഡിക്കൽ സൂപ്രണ്ട്‌ ഡോ. ഡി എസ്‌ മീണ പറഞ്ഞു. ദമ്പതികളിൽ ഒരാൾക്ക് ഓക്സിജന്‍ നൽകുന്നുണ്ട്. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്.

അടിയന്തരസാഹചര്യത്തിൽ എച്ച്‌ഐവി പ്രതിരോധമരുന്ന്‌ നിയന്ത്രിതനിലയിൽ ഉപയോഗിക്കാൻ ഫെബ്രുവരി ആദ്യം ഡ്രഗ്‌ കൺട്രോളർ ഓഫ്‌ ഇന്ത്യ തത്വത്തിൽ അനുവാദം നൽകി. കോവിഡ്‌– 19 ആദ്യം സ്ഥിരീകരിച്ച ചൈനയിൽ ഈ മരുന്ന്‌ പരീക്ഷിച്ചിരുന്നു. തായ്‌ലൻഡിലും ഇത്തരം ചികിത്സ നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel