കൊറോണ; കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ലോകത്താകെ കൊറോണ പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.

ചൈന, ഹോങ്കോങ്ങ്, സൗത്ത് കൊറിയ, ജപ്പാന്‍, ഇറ്റലി, തായ്‌ലാന്‍ഡ്, സിങ്കപ്പൂര്‍, ഇറാന്‍, മലേഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ 14 ദിവസത്തേക്ക് സ്വയം കരുതല്‍ സംരക്ഷണയില്‍ തുടരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഇവര്‍ക്ക് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുവാനുള്ള സൗകര്യം തൊഴിലുടമകള്‍ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ മാസം 11ന് മുമ്പ് അനുവദിച്ച വിസകളും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

അതേസമയം ലോകത്താകെ കൊറോണ പടരുന്ന സാഹചര്യത്തില്‍ അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ ഇന്ത്യാസന്ദർശനം റദ്ദാക്കി. പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ അമേരിക്കയിൽ തുടരുവാൻ വേണ്ടിയാണ് എസ്പർ സന്ദർശനം റദ്ദാക്കിയിരിക്കുന്നതെന്നാണ് വിശദീകരണം. പാകിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ സന്ദർശനങ്ങളും എസ്പർ റദ്ദാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here