ഇറ്റലിയിൽ നിന്ന് കൊല്ലത്ത് എത്തിയ വിദ്യാർത്ഥിനി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ

ഇറ്റലിയിൽ നിന്ന് കൊല്ലത്ത് എത്തിയ വിദ്യാർത്ഥിനി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ.ട്രെയിൻ മാർഗമാണ് വിദ്യാർത്ഥിനി കൊല്ലത്ത് എത്തിചേർന്നത്.ഹോം ക്വാറന്റെയിനിൽ തുടരും.

ഇറ്റലിയിൽ നിന്ന് കടവൂർ കൂരീപ്പുഴയിലെ വീട്ടിലെത്തിയ വിദ്യാർത്ഥിനി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ.
തിങ്കളാഴ്ചയാണ് കുരീപ്പുഴ സ്വദേശിനിയായ കുട്ടി ട്രെയിൻ മാർഗം കൊല്ലത്തെത്തിയത്. ഇറ്റലിയിൽ നിന്ന് ഡൽഹിയിൽ എയർപോട്ടിലെത്തിയ ശേഷമാണ് കുട്ടി തീവണ്ടിയിൽ കൊല്ലത്തേക്ക് യാത്ര തിരിച്ചത്. പനിയും മറ്റ് ലക്ഷണങ്ങളുമില്ലാത്തതിനാൽ എയർപോട്ടിൽ നിന്ന് കുട്ടിയെ യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു.

ഇറ്റലിയിൽ BBA വിദ്യാർത്ഥിനിയാണ്ട് ഈ കുട്ടി. വീട്ടിലെത്തിയ പെൺകുട്ടിയെ തൃക്കടവൂരിൽ നിന്ന് ആരോഗ്യ വിഭാഗം അധികൃതരെത്തി പരിശോധിച്ചു. പനിയും മറ്റു ലക്ഷണങ്ങളും പ്രകടമാകാത്തതിനാൽ 28 ദിവസത്തേക്ക് ഹോം ക്വാറന്റെ യിനിൽ തുടരാൻ അധികൃതർ നിർദ്ദേശിച്ചു.

കുട്ടിയെ നിരീക്ഷിച്ചു വരുകയാണെന്നും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടുന്നുവെന്നും ആവശ്യം വന്നാൽ വിദ്യാർത്ഥിനി സഞ്ചരിച്ച ട്രെയിനിലെ യാത്രക്കാരുടെ റിസർവേഷൻ ലിസ്റ്റ് പരിശോധിക്കുമെന്നും തൃക്കടവൂർ ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ.മണിലാൽ പറഞ്ഞു.

കുട്ടി കുരീപ്പുഴ പള്ളി പെരുന്നാളിന്ന് പോയി എന്ന് തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here