കൊറോണ പടരുന്നു; സംസ്ഥാനങ്ങൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; അർദ്ധസൈനീക വിഭാഗങ്ങളെ രംഗത്തിറക്കി

രാജ്യത്തു കൊറോണ വൈറസ് ബാധിചച്ചു നീരിക്ഷത്തിൽ തുടരുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിരോധ പ്രവർത്തങ്ങൾക്കായി അർദ്ധസൈനീക വിഭാഗങ്ങളേയും രംഗത്ത് ഇറക്കിയിട്ടുണ്ട്.


കൊറോണ വൈറസ് ബാധ രൂക്ഷമായ ഇറാനിൽ എത്തിച്ച ഇന്ത്യക്കാരുടെ സാമ്പിളുകൾ ഇന്നും വീണ്ടും പരിശോധിക്കും. സൈന്യത്തിന്റെ ആശുപത്രിയിൽ ഇവർ ഇപ്പോൾ ചികിത്സയിൽ തുടരുക ആണ്.ഫ്രാൻസ് സ്പെയിൻ ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഇന്ന് വരെ അനുവദിച്ച വിസകൾ ഇന്ത്യ സസ്‌പെൻഡ് ചെയ്തു.

നിലവിൽ ഇന്ത്യയിൽ ഉള്ള വിദേശികൾക്കു സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാൻ വേണ്ട എല്ലാ ക്രമീകരങ്ങളും ചെയ്യാൻ തയ്യാറാണ് എന്ന് കേന്ദ്രം അറിയിച്ചു.നിലവിൽ കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നു എത്തിയിട്ടുള്ളവർ 14 ദിവസം വീടുകളിൽ തന്നെ തുടരണം എന്നും കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News