ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ; പ്രധാനമന്ത്രിയടക്കം നൂറോളം പേരുമായി അടുത്തിടപഴകിതായി റിപ്പോര്‍ട്ട്

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഡോറിസ് വ്യക്തമാക്കി. തനിക്ക് പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും ഡോറിസ് നന്ദി പറഞ്ഞു.

ഡോറിസ് രോഗം ഭേദമായി തിരിച്ചെത്തട്ടെയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പനിയും തൊണ്ടവേദനയുമനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഡോറിസ് ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങി. കൊവിഡ് 19 സ്ഥിരീകരിക്കുന്ന ആദ്യ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണ് ഡോറിസ്.

അതേസമയം ഇവര്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണടക്കം നൂറോളം പേരുമായി അടുത്തിടപഴകിയിരുന്നതായി പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇവര്‍ക്ക് പനി ബാധിച്ചത്.

370 പേര്‍ക്കാണ് ബ്രിട്ടനില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 6 പേര്‍ മരിച്ചു. രോഗബാധ പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്ന് ഇറ്റലിയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News