പത്തോളം തോക്കുകളുമായി ബിജെപി നേതാവ് ഉള്‍പ്പെടെ 5 ഓളം പേര്‍ അറസ്റ്റില്‍

പത്തോളം തോക്കുമായി ബിജെപി നേതാവ് ഉള്‍പ്പെടെ 5ഓളം പേര്‍ അറസ്റ്റില്‍. കോട്ടയം മുക്കാളി കദളിമറ്റം കെ എന്‍ വിജയനാണ് പള്ളിക്കത്തോട് പൊലീസിന്റെ പിടിയിലായത്.

ഇയാള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുന്‍ അധ്യാപകനും നിലവിലെ ബോര്‍ഡംഗവുമാണ്
ഇവരില്‍ നിന്നും റിവോള്‍വറുകൾ, തോക്ക് നിര്‍മിക്കാനാവശ്യമായ സാമഗ്രികള്‍, വെടിയുണ്ടകള്‍ എന്നിവ പിടിച്ചെടുത്തു.
പ്രതികളുടെ വീട്ടില്‍ നിന്നാണ് ആയുധകള്‍ കണ്ടെത്തിയത്.

അറസ്റ്റിലായവര്‍ക്ക് തോക്ക് നിര്‍മാണവുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News