റഷ്യയുമായി എണ്ണവിലയുദ്ധം മൂർച്ഛിക്കുന്നതിനിടെ ഏപ്രിലിൽ അസംസ്‌കൃത എണ്ണ ലഭ്യത കുത്തനെ കൂട്ടുമെന്ന് സൗദി അരാംകോ കമ്പനി. പ്രതിദിനം ഇടപാടുകാർക്ക് 1.23 കോടി വീപ്പ ലഭ്യമാക്കും എന്നാണ് കമ്പനി സൗദി സ്‌റ്റോക് എക്‌സ്‌ചേഞ്ചിനെ പ്രസ്‌താവനയിൽ അറിയിച്ചത്. നിലവിൽ 98 ലക്ഷം വീപ്പയാണ് സൗദി പ്രതിദിനം ലഭ്യമാക്കുന്നത്. പ്രതിദിനം 25 ലക്ഷം വീപ്പ കൂട്ടുമെന്നാണ് പ്രഖ്യാപനം.
ഇതേസമയം എണ്ണ ഉൽപ്പാദക രാഷ്‌ട്രങ്ങളുടെ സംഘടനയായ ഒപെക്കുമായി ചർച്ചയ്‌ക്ക് വാതിൽ തുറന്നിരിക്കുകയാണെന്ന് എണ്ണ വിപണിയിൽ സൗദിയുടെ പ്രധാന പ്രതിയോഗിയായ റഷ്യ വ്യക്തമാക്കി.
ഉൽപ്പാദനം കുറയ്‌ക്കാൻ ധാരണയായില്ല എന്നതിനർഥം തങ്ങൾ ഒപെക്കുമായി സഹകരിക്കില്ല എന്നല്ലെന്ന് റഷ്യൻ ഊർജമന്ത്രി അലക്‌സാണ്ടർ നോവാക് പറഞ്ഞു. ഉൽപ്പാദനം കൂട്ടൻ റഷ്യക്കും കഴിയുമെന്നും ഉൽപ്പാദനച്ചെലവ് കുറവായതിനാൽ റഷ്യ മത്സരക്ഷമമാണെന്നും മന്ത്രി സൗദി നടപടിയോട് പ്രതികരിച്ച് വ്യക്തമാക്കി..
ഉൽപ്പാദനം കുറയ്‌ക്കാൻ ഒപെക്കിൽ ധാരണയാവാത്തതിനാൽ സൗദി തിങ്കളാഴ്‌ച എണ്ണവില വെട്ടിക്കുറച്ചിരുന്നു.

Get real time update about this post categories directly on your device, subscribe now.