
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും പിരിഞ്ഞു. ലോക്സഭാ 2.30 വരെയും രാജ്യസഭ 2 മണി വരെയുമാണ് പിരിഞ്ഞത്. ദില്ലി കലാപം ഇന്ന് തന്നെ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ആണ് രാജ്യസഭയിൽ പ്രതിഷേധം അരങ്ങേറിയത്.
മലയാളം ചാനലുകളുടെ വിലക്കും പ്രതിഷേധത്തിന് വഴി ഒരുക്കി. 7 കോൺഗ്രസ് എം പി മാരുടെ സസ്‌പെൻഷൻ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു ലോക്സഭയിലെ കോൺഗ്രസ് പ്രതിഷേധം. ദില്ലി കലാപം ലോക്സഭയിൽ ഉച്ചയ്ക്ക് 2 മണിക്ക് ചർച്ചയ്ക്ക് എടുക്കും.
3 മണിക്കൂർ വിഷയം ചർച്ച ചെയ്യും. വൈകുന്നേരം 5 മണിക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ചകൾക്ക് മറുപടി നൽകും. പ്രധാനമന്ത്രി സഭയിൽ മറുപടി നൽകണം എന്ന് പ്രതിപക്ഷം ആവശ്യപ്പെടാൻ ആണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here