പക്ഷിപ്പനി: ആശങ്കവേണ്ടെന്ന് കേന്ദ്ര ആരോഗ്യ സംഘം

പക്ഷിപ്പനിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് പഠനം നടത്താനെത്തിയ കേന്ദ്ര ആരോഗ്യ സംഘം. കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങൾ കേന്ദ്ര സംഘം സന്ദർശിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ വളർത്ത് പക്ഷികളെ കൊന്നൊടുക്കുന്നത് ഇന്നും തുടരുകയാണ്.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിദദ്ധ പരിശോധനകൾക്കായി കേന്ദ്ര സംഘമെത്തിയത്.

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്ന സാഹചര്യം നിലവിലില്ലെന്ന് സംഘാംഗങ്ങൾ പറഞ്ഞു. ആശങ്കപ്പെടേണ്ടതില്ലെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡീസീസ് ഡയറക്ടർ ഡോ. ഷൗക്കത്തലി അറിയിച്ചു.

കാരശ്ശേരിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും കേന്ദ്ര സംഘം വ്യക്തമാക്കി.

അതേ സമയം പക്ഷിപ്പനി ബാധിത പ്രദേശങ്ങളിൽ വളർത്തു പക്ഷികളെ കൊല്ലുന്നത് ഇന്നും തുടരുകയാണ്. രോഗം ബാധിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വളർത്തു പക്ഷികളെയുമാണ് നശിപ്പിക്കുന്നത്. നാളെ മുതൽ രണ്ടാം ഘട്ടം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here