ആശ്വാസമായി പരിശോധനാ ഫലങ്ങള്‍; പത്തനംതിട്ടയില്‍ കൊറോണ ബാധിച്ചവരുമായി നേരിട്ട് ഇടപഴകിയ 5 പേര്‍ക്ക് വൈറസ് ബാധയില്ല, കോട്ടയത്ത് മൂന്നു പേരുടെ ഫലം നെഗറ്റിവ്

പത്തനംതിട്ടയിലെ ആദ്യം വൈറസ് ബാധിച്ചവരുമായി നേരിട്ട് ഇടപഴകിയ 5 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു.

ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന 24 പേരില്‍ 5 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് തെളിഞ്ഞത്.

ഏഴു പേരുടെ റിപ്പോര്‍ട്ടു കൂടി 24 മണിക്കൂറിനകം ലഭ്യമാകും. ബാക്കി 12 പേരുടെ പരിശോധനാ ഫലം നാളെ ലഭ്യമാകും. ഒരു മാസം പ്രായമായ കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

സ്വകാര്യ ആശുപത്രികളായ റാന്നി മേനാം തോട്ടം, പന്തളത്തെ അര്‍ച്ചന എന്നിവിടങ്ങളില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടങ്ങാന്‍ തീരുമാനമായി. നിലവില്‍ 900 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

റൂട്ട് മാപ്പ് തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ ബന്ധപ്പെട്ട അധികൃതരെ സമീപിക്കുന്നുണ്ട്. വീടുകളില്‍ തുടരുന്ന ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും നടപടി ആരംഭിച്ചു.

അതേസമയം, നിരീക്ഷണത്തില്‍ കഴിയാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.

കോട്ടയത്ത് മൂന്നു പേരുടെ ഫലം നെഗറ്റിവ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ള 3 പേരുടെ പരിശോധന ഫലം വന്നു.

മൂന്നു പേരുടെയും ഫലം നെഗറ്റിവാണ്. ഇവരില്‍ രണ്ട് പേരെ ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ നിരീക്ഷണത്തില്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 3 പേരും ഇറ്റലിക്കാര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കോട്ടയം സ്വദേശികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here