കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്‍മാരെ തടയുന്നു

കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തെ പൗരന്‍മാര്‍ ഇങ്ങോട്ട് വരാന്‍ പാടില്ല എന്ന കേന്ദ്രസമീപനം അപരിഷ്‌കൃതമാണ്.

ഇന്ത്യന്‍ പൗരന്‍ രോഗി ആയിപ്പോയെന്ന് വെച്ച് ഇങ്ങോട്ട് വരാന്‍ പാടില്ലെയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇത് സംബന്ധിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു കഴിഞ്ഞു. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രവാസികള്‍ നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News