കോവിഡ്- 19:ഇറ്റലിക്കാരായ ദമ്പതികള്‍ക്ക് എച്ച്ഐവി പ്രതിരോധമരുന്ന് നല്‍കി

കോവിഡ്- 19 ബാധിച്ച് ജയ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇറ്റലിക്കാരായ ദമ്പതികള്‍ക്ക് എച്ച്ഐവി പ്രതിരോധമരുന്ന് നല്‍കി. രണ്ടാംഘട്ട എച്ച്ഐവി പ്രതിരോധമരുന്നുകളായ ലോപിനാവിര്‍, റിറ്റോണാവിര്‍ എന്നിവയുടെ സംയുക്തമാണ് ഇവര്‍ക്ക് നല്‍കിയത്.

രാജ്യത്താദ്യമാണ് ഇത്തരമൊരു പരീക്ഷണം.ശ്വാസകോശസംബന്ധമായ ഗുരുതരപ്രശ്നങ്ങള്‍ ഉണ്ടായതോടെയാണ് രോഗികളുടെ അനുവാദത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ മരുന്ന് നല്‍കിയതെന്ന് എസ്എംഎസ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി എസ് മീണ പറഞ്ഞു. ദമ്പതികളില്‍ ഒരാള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.ദമ്പതികള്‍ തീവ്ര ശ്വസകോശപ്രശ്‌നങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നാണ് മരുന്നു നല്‍കിയതെന്നും രോഗികളുടെ സമ്മതം വാങ്ങിയശേഷമാണിതു ചെയ്തതെന്നും എസ്.എം.എസ്. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി.എസ്. മീണ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News