പൂട്ടിയിട്ട പന്തളം അര്‍ച്ചന ആശുപത്രി ഐസൊലേഷന്‍ വാര്‍ഡാകും; ശുചീകരണം ഏറ്റെടുത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

പന്തളം: കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ നിലവില്‍ പൂര്‍ണനിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ റാന്നി മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, പന്തളം അര്‍ച്ചന ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറക്കും.

പ്രവര്‍ത്തിക്കാതെ കിടക്കുന്ന പന്തളം അര്‍ച്ചന ആശുപത്രിയുടെ ശുചീകരണ ചുമതല ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. ശുചീകരണ സാമഗ്രികളുമായെത്തിയ പ്രവര്‍ത്തകരാണ് ആശുപത്രി വൃത്തിയാക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനാണ് ആശുപത്രി സജ്ജമാക്കുന്നത്.

ബാത്ത് അറ്റാച്ച്ഡ് ആയ 41 മുറികള്‍ മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ ആശുപത്രിയില്‍ ലഭ്യമാണ്. കൂടുതല്‍ അടിയന്തരഘട്ടം വരികയാണെങ്കില്‍ അധികമായി 20 മുറികള്‍കൂടി ആശുപത്രിയില്‍ ലഭ്യമാണ്. പന്തളം അര്‍ച്ചന ഹോസ്പിറ്റലില്‍ 32 മുറികളും ലഭ്യമാണ്. അര്‍ച്ചന ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലായായാണ് 32 മുറികള്‍ ഐസൊലേഷനായി ഉപയോഗിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News